കൽപറ്റ: ബൈപാസ് റോഡിൽ താമസിക്കുന്ന ഉമ്മത്തൂർ വീട്ടിൽ കൂട്ടായി സൈനബ (74) നിര്യാതയായി. കൽപറ്റ നഗരസഭ മുൻ വൈസ് ചെയർമാനും ആർ.ജെ.ഡി സംസ്ഥാന സമിതിയംഗവുമായ യു.എ. ഖാദറിന്റെ ഭാര്യയാണ്. മക്കൾ: തനൂജ (അരീക്കോട്), മുജീബ് (ഖത്തർ), റഷീദ. മരുമക്കൾ: സമദ് ചീമാടൻ, സി.ടി. ഹംസ, സെറീന തോട്ടുങ്ങൽ.