കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരി സഞ്ജീവ് ദേവദാസ് ഷേണായ് (എസ്.ഡി. ഷേണായ്-74) നിര്യാതനായി. ഷേണായ് ആന്‍ഡ് കമ്പനി, ഷേണായ് ഫാബ്രിക്സ് എന്നിവയുടെ ഉടമയും കാലിക്കറ്റ് റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ചേംബർ ഓഫ് കോമേഴ്സ് മുൻ ഭാരവാഹിയും കാലിക്കറ്റ് പീസ് ഗുഡ്സ് മര്‍ച്ചന്റ്സ് അസോസിയേഷന്, വെസ്റ്റ്ഹില്‍ കാശിമഠം എന്നിവയുടെ പ്രസിഡന്റുമാണ്. 47 വര്‍ഷമായി വ്യാപാര വ്യവസായ രംഗത്ത് സജീവമായിരുന്നു. ഭാര്യ: പൂര്‍ണിമ ഷേണായ്. മക്കള്‍: വിവേക് ഡി. ഷേണായ് (വസ്ത്രവ്യാപാരി, കാശ്യപ വേദ റിസർച് ഫൗണ്ടേഷന് ട്രസ്റ്റി), വിനയ ആര്. പ്രഭു. മരുമക്കള്‍: വാസന്തി, രാംനാഥ് (ഐ.ടി ഉദ്യോഗസ്ഥന്, ബംഗളൂരു). ഞായറാഴ്ച രാവിലെ എട്ടുമുതല്‍ 10 വരെ എരഞ്ഞിപ്പാലം ജങ്ഷനിലെ ഗാലക്സി പലാസിയോ ഫ്ലാറ്റ് സമുച്ചയത്തിൽ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ശേഷം രാവിലെ 11ന് പുതിയപാലം ശാന്തിവന്‍ ഗൗഡസാരസ്വത ബ്രാഹ്മിണ്‍ ശ്മശാനത്തില്‍ സംസ്കരിക്കും.