ഓച്ചിറ: കൊറ്റംപള്ളി, മഞ്ഞിപ്പുഴ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെ മകൻ മഞ്ഞിപ്പുഴ വിശ്വനാഥ പിള്ള (56) നിര്യാതനായി. പേരൂർ മാധവൻ പിള്ള ഗ്രന്ഥശാലയുടെ പ്രസിഡന്റ്, മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. വിമുക്തഭടനാണ്. ഭാര്യ: പരേതയായ ലേഖ. മക്കൾ: ഭാഗ്യ, പരേതനായ ഹരിഗോവിന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.