കൊടുവള്ളി: കർഷക തൊഴിലാളി നേതാവും സി.പി.എം വാവാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വാവാട് പനംപൊടിച്ചാലില് താമസിക്കുന്ന മൂഴിക്കുന്നുമ്മൽ എം.കെ. രാജന് (59) നിര്യാതനായി. പട്ടികജാതി ക്ഷേമ സമിതി താമരശ്ശേരി ഏരിയ സെക്രട്ടറിയും കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗവുമാണ്. കൊടുവള്ളി പട്ടികജാതി സഹകരണ സൊസൈറ്റി മുന്‍ പ്രസിഡന്റായും കൊടുവള്ളി സഹകരണ ബാങ്ക് ഡയറക്ടറായും സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ ഉണ്ണ്യണ്ണന്. മാതാവ്: ചാത്തന്കൊറ്റി. ഭാര്യ: പ്രേമി. മക്കള്‍: വിപിന്‍രാജ് (സി.പി.എം എരഞ്ഞോണ ബ്രാഞ്ച് സെക്രട്ടറി), നിധിന്‍രാജ്. മരുമക്കള്‍: ശ്രുതി, അശ്വതി. സഹോദരങ്ങള്‍: വിജയന്, പരേതനായ ഭാസ്കരന്.