കൊടുവള്ളി: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷനുമായിരുന്ന നെടിയനാട് സി. അബ്ദുറഹിമാന് മുസ്ലിയാരുടെ ഭാര്യയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍ക്കസ് ഡയറക്ടര്‍ ജനറലുമായ സി. മുഹമ്മദ് ഫൈസിയുടെ മാതാവുമായ പന്നൂര് ചാലില്‍ നഫീസ ഹജ്ജുമ്മ (97) നിര്യാതയായി. മറ്റു മക്കള്‍: സി. അബ്ദുല്‍ റസാഖ് മാസ്റ്റര്‍, സി. അബ്ദുല്ലത്തീഫ് ഫൈസി (കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി), ആയിശക്കുട്ടി ഹജ്ജുമ്മ, റുഖിയ്യ. മരുമക്കള്‍: ആലി മുസ്ലിയാര് എളേറ്റില്‍ (കൊയിലാണ്ടി ഖല്ഫാന്), മൊയ്തീന്‍കുട്ടി മുസ്ലിയാര് കത്തറമ്മല്‍, മാമൂന (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍), റംല, റുഖിയ. മയ്യിത്ത് നമസ്കാരം തിങ്കള്‍ രാവിലെ 9ന് പന്നൂര് ജുമാ മസ്ജിദില്‍.