പുലാമന്തോൾ: വടക്കൻ പാലൂർ ചോലാർകുന്ന് സ്വദേശി കൊടിഞ്ഞാത്ത് ഉദയപ്രസാദനെ (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിനടുത്ത് ബൈക്ക് കണ്ട് ടാപ്പിങ് തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച ഉച്ചക്ക് 12ന് ചെമ്മലശ്ശേരി ഞെളിയത്ത്കുളമ്പ് അയ്യാലി പറമ്പിൽ കുടുംബവകയിലെ സ്ഥലത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: വേലു. മാതാവ്: പരേതയായ ജാനകി. ഭാര്യ: സബിത. മക്കൾ: കിഷൻ, അമൻ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (വില്ലേജ് ഓഫിസ്, കുരുവമ്പലം), ഉഷ, ലതിക. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഷൊർണൂർ ശാന്തിതീരത്ത്.