പറമ്പിൽബസാർ: പരേതരായ പുതിയോത്ത് കുട്ടൻ നായരുടെയും മോവിള്ളാരി മീനാക്ഷി അമ്മയുടെയും മകൻ മോവിള്ളാരി അരവിന്ദൻ (റിട്ട. മാനേജർ, കുന്ദമംഗലം കോഓപറേറ്റിവ് റൂറൽ ബാങ്ക്, പറമ്പിൽ ബസാർ ബ്രാഞ്ച്- 61) നിര്യാതനായി. സി.പി.എം കക്കോടി ഏരിയ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി യൂനിയൻ കക്കോടി ഏരിയ പ്രസിഡന്റ്, സി.ഐ.ടി.യു കക്കോടി ഏരിയ പ്രസിഡന്റ്, പറമ്പിൽ യുവജന മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. മഞ്ജുള. (കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ആതിര, അതുൽ. മരുമകൻ: ഭവീഷ് ഊട്ടുകുളം. സഹോദരങ്ങൾ: സതി, പരേതരായ കൃഷ്ണനുണ്ണി, മോഹനൻ.