തിരൂരങ്ങാടി: കുണ്ടൂർ സ്വദേശി പരേതനായ തച്ചറക്കൽ കുഞ്ഞലവിയുടെ മകൻ മൊയ്തീൻ മുസ്ലിയാർ (85)നിര്യാതനായി. വർഷങ്ങളോളം കുണ്ടൂർ മഹല്ല് പള്ളിയിൽ മുഅദ്ദിനായും കുണ്ടൂർ മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായും സേവനം ചെയ്തിരുന്നു. ഭാര്യ: ബിരിയാമ. മക്കൾ: സുലൈഖ, അബ്ദുൽറഹീം, നൗഫൽ, റഹിയാനത്ത്. മരുമക്കൾ: കരീം തെന്നല, അലി അക്ബർ, നുസൈബ പാലത്തിങ്ങൽ, ഉമ്മു സൽമ വെന്നിയൂർ.