കിഴിശ്ശേരി: ഝാര്‍ഖണ്ഡ് അഗ്രികള്‍ചര്‍ ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി കോഓപറേറ്റിവ് വിഭാഗം സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസിന്റെ പിതാവ് കാരാട്ടുപറമ്പില്‍ പൂക്കോടന്‍ മുഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ബിച്ചിപാത്തു. മറ്റുമക്കള്‍: സൈദലവി, അബ്ദുല്‍ ഹമീദ്, ഉസ്മാന്, ഖദീജ, ബുഷ്റ, ഖമറുന്നീസ. മരുമക്കള്‍: ബുഷറ, ജമീല, ജസീന, റിസ്വാന, അബ്ദുറഹിമാന്, ആരിഫ്.