കാളികാവ്: ചോക്കാട് സ്വദേശി റിയാദിൽ നിര്യാതനായി. കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫയാണ് (63) മരിച്ചത്. അർബുദ ബാധിതനായി സുലൈമാനിയ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷമായി ഇതേ ആശുപത്രിയിൽ മെസഞ്ചറായി ജോലി ചെയ്തിരുന്നു. മുസ്തഫയുടെ കുടുംബവും റിയാദിലുണ്ട്. പരേതരായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ് മുഹമ്മദ്, അൽഫ മോൾ. മരുമകൻ: നെച്ചിക്കാടൻ ഫൈസൽ (കൂട്ടിലങ്ങാടി). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.