തൃശൂര്‍: ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ 50 വയസ്സ് തോന്നിക്കുന്ന, സിദ്ദീഖ് എന്ന് പേരുമാത്രം അറിയാവുന്ന മാനസിക വെല്ലുവിളി നേരിടുന്നയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ബന്ധുക്കൾ അന്വേഷിച്ച് വരാത്തതിനാല്‍ അറിയുന്നവര്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2363608, 9497987131.