പട്ടിക്കാട്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വഴിയാത്രക്കാരന് മരിച്ചു. പാണഞ്ചേരി സ്വദേശി കൊട്ടേക്കാടന്‍ ആന്റണിയാണ് (72) മരിച്ചത്. ഞായറാഴ്ച വൈകീട്ട് എഴരയോടെ ദേശീയപാത മുറിച്ചുകടക്കവെ പാലക്കാട് ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: പരേതനായ ലൈജു, ബിജു.