എരുമപ്പെട്ടി: മങ്ങാട് ചാലക്കൽ വീട്ടിൽ വർക്കിയുടെ മകൻ ബിജു (44) നിര്യാതനായി. എരുമപ്പെട്ടി ഗവ. ആശുപത്രിക്ക് മുമ്പിൽ ബൈക്ക് വർക്ഷോപ്പ് നടത്തുകയായിരുന്നു. എരുമപ്പെട്ടി മർച്ചന്റ്സ് അസോസിയേഷൻ അംഗവും യൂത്ത് വിങ് എക്സിക്യൂട്ടീവ് അംഗവുമാണ്. മാതാവ്: ബേബി. ഭാര്യ: ലിമി. മക്കൾ: ജുവൽ, ജോയൽ.