ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോതപുരം കെട്ടിടത്തിൽ വീട്ടിൽ വിജയൻപിള്ള (74) നിര്യാതനായി. കാരാളിമുക്കിലെ മുൻ എസ്.വി.ആർ സിനിമ തിയേറ്റർ ഉടമയും ഓട് കമ്പനി ഉടമയുമാണ്. എലിപ്പത്തായം, മുഖാമുഖം തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച കർഷകൻ അവാർഡിന് അർഹനായിട്ടുണ്ട്. ഭാര്യ: ശോഭ. മക്കൾ: വിഷ്ണു വിജയൻ, വിനായക്. മരുമക്കൾ: പാർവതി, ശാരദ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.