ആലത്തൂർ: നടന്നുപോകുമ്പോൾ ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് പുള്ളോ കോളനിക്ക് സമീപം താമസിച്ചിരുന്ന സുലൈമാൻ (57) ആണ് മരിച്ചത്. പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി വരുന്ന ആളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 29 ന് വെങ്ങന്നൂർ പുഴപ്പാലത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുബൈദ. മകൻ: സുബൈർ. മരുമകൾ: സീനത്ത്.