എരുമപ്പെട്ടി: ഇടക്ക, തിമില, ചെണ്ട വാദ്യ കലാകാരൻ കോട്ടപ്പുറം കണ്ടംകുളങ്ങര മാരാത്ത് വീട്ടിൽ മുകുന്ദൻ മാരാർ (74) നിര്യാതനായി. പിതാവ്: പരേതനായ ഈച്ചരത്ത് മാരാത്ത് കേശവൻ മാരാർ. മാതാവ്: പരേതയായ മാരാത്ത് വീട്ടിൽ അമ്മിണി മാരസ്യാർ. ഭാര്യ: പങ്കജവല്ലി (പ്രശസ്ത തിമില കലാകാരൻ പരക്കാട് തങ്കപ്പന്റെ സഹോദരി). മക്കൾ: കോട്ടപ്പുറം ഉണ്ണികൃഷ്ണൻ മാരാർ (ദേവസ്വം ബോർഡ് ജീവനക്കാരൻ), ധന്യ. മരുമക്കൾ: ശിൽപ, അഭയ്ദേവ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.