കോഴിക്കോട്: നാലകത്ത് മുഹമ്മദലി (ആലു -71) വട്ടാംപൊയിൽ നിഅ്മത്തിൽ നിര്യാതനായി. ജിദ്ദ കാലിക്കറ്റ് കമ്മിറ്റി മുൻ പ്രസിഡന്റും സിയസ്കോ മുൻ സെക്രട്ടറിയുമാണ്. പരേതരായ മനന്തലയിൽ അബൂബക്കർ കുഞ്ഞിയുടെയും നാലകം ബീവിയുടെയും മകനാണ്. ഭാര്യ: സിയ്യാലി വീട്ടിൽ ഇമ്പിച്ചിബി (ബിച്ചു). മക്കൾ: റിയാദ് അലി, മുഹമ്മദ് റഷദ് അലി (ഇരുവരും ജിദ്ദ). മരുമക്കൾ: പുത്തൻവീട്ടിൽ ഫൗമി, മുല്ലവീട്ടിൽ സാദിയ. സഹോദരങ്ങൾ: എൻ. അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് കോയ, പരേതരായ സുലൈഖ, ആയിഷ.