വില്യാപ്പള്ളി: കുനിങ്ങാട് എം.ഐ.എം മദ്റസ സ്ഥാപകനും ദീർഘകാലം ട്രഷററുമായിരുന്ന കിഴക്കയിൽ അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ അയിശു ഹജ്ജുമ്മ. മക്കൾ: സൂപ്പി (മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുനിങ്ങാട് മഹല്ല് പ്രസിഡന്റ്), മൊയ്തു (ഖത്തർ), പോക്കർ (കെ.കെ സ്റ്റോർ, പുറമേരി), ബഷീർ (അധ്യാപകൻ, ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ, നാദാപുരം), സൽമ (ചീക്കോന്ന്). മരുമക്കൾ: ബഷീർ ചാലുപറമ്പത്ത് (ചീക്കോന്ന്), റൈഹാനത്ത് (ചീക്കോന്ന്), സുബൈദ (വിലാതപുരം), സറീന (കാർത്തികപ്പള്ളി), റഹീല (ചാലപ്പുറം). സഹോദരങ്ങൾ: കുഞ്ഞാമി പറമ്പത്ത് (മംഗലാട്), മറിയം കാങ്ങാട്ട്, കദീശ തുപ്പാനാരി (മംഗലാട്), പരേതയായ അയിശു കളമുള്ളതിൽ (മംഗലാട്).