പാവറട്ടി: വെങ്കിടങ്ങ് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വാഴപ്പിലാത്ത് മാധവന്റെ മകൻ ധനേഷ് (37) ആണ് മരിച്ചത്. മസ്കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ശരീരിക അസ്വാസ്ഥ്യം തോന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ധനേഷ് നിസ്വയിലെ സ്വകാര്യ റെഡി മിക്സ് കമ്പനി ജോലിക്കാരനാണ്. ഗിരിജയാണ് മാതാവ്. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്. സഹോദരങ്ങൾ: ദിവ്യ, ധന്യ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.