പട്ടിക്കാട്: ഇരുമ്പ് പാലത്തിന് സമീപം നിർത്തിയിട്ട ദേശീയപാത മെയിന്റനൻസ് വിഭാഗത്തിന്റെ വാനിന് പിറകില്‍ സ്കൂട്ടര്‍ ഇടിച്ച് യാത്രികന് മരിച്ചു. ഇരുമ്പ്പാലം തണ്ണിക്കോട്ടില്‍ ജോര്‍ജ് (54) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ജോർജിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിശാബോര്‍ഡുകള്‍ കൊണ്ടുപോവുകയായിരുന്ന വാൻ നിർത്തിയിട്ടത് ശ്രദ്ധയിൽപെടാത്തതാണ് അപകടകാരണമെന്ന് കരുതുന്നു. ഭാര്യ: മേഴ്സി. മക്കള്‍: എല്‍ദോസ്, എബിന്. സംസ്കാരം ഞായറാഴ്ച നാലിന് കൊമ്പഴ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.