തിരുവണ്ണൂർ: കമ്മുക്കകം അബ്ദുറഹ്മാൻ (റിട്ട. എച്ച്.എം.ടി. കളമശ്ശേരി-80) തിരുവണ്ണൂർ പെട്രോൾ പമ്പിന് പിൻവശമുള്ള മുനീബ നിവാസിൽ നിര്യാതനായി. പരേതരായ കമ്മുക്കകം അഹമ്മദ് കോയ മാസ്റ്ററുടെയും തട്ടാൻകണ്ടി ഉമ്മാച്ചബിയുടെയും മകനാണ്.
ഭാര്യ: പരേതയായ പാലക്കൽ സുബൈദ. മക്കൾ: അഫ്സൽ ഹഖ് (സൗദി), ഹസീന, നസീമ, തൽഹത്ത് മുഹമ്മദ്, മുജീബ് റഹ്മാൻ (ദുബൈ), മുനീബ. മരുമക്കൾ: പടിഞ്ഞാറെ മൊയ്തീൻ വീട് ഷംസു, ഇരുമാനം വീട് റാസിഖ്, നവാസ് മാഹി, പുതിയറ മാളിയക്കൽ നിഷ, ലുബ്ന ദാലിന്റകം, കൊയസ്സൻ വീട് ഷാനിബ. സഹോദരങ്ങൾ: ഇമ്പിച്ചാമിനബി, മൂസ്സക്കോയ (റിട്ട. അധ്യാപകൻ), ആലിക്കോയ, കദീജ, ശംസുദ്ദീൻ, ഉമ്മർ ഫാ റുഖ് (റിട്ട. സീനിയർ റീജനൽ മാനേജർ, മാധ്യമം).