മാനന്തവാടി: ഒഴക്കോടി ചെറുപുഴ വടക്കേടത്ത് പുത്തൻപുരയിൽ (മണിയൻകാലായിൽ) ജോൺ (ഓനച്ചൻ-95) നിര്യാതനായി. ഭാര്യ: മുട്ടത്തേട്ട് കുടുംബാംഗം പരേതയായ മേരി ജോൺ. മക്കൾ: മേരി ജോൺ, വത്സ ജോൺ, ലിസി ജോൺ (റിട്ട. പ്രധാനാധ്യാപിക), സിസ്റ്റർ സോജ ജോൺ എം.എസ്.എം.ഐ (എറണാകുളം), സജി ജോൺ, സിജി ജോൺ (യു.എസ്.എ). മരുമക്കൾ: മാത്യു ചാലയ്ക്കൽ (പുൽപള്ളി), മൈക്കിൾ കട്ടക്കയം (മാനന്തവാടി), ബോസ് പ്ലവനാകുഴിയിൽ (നിലമ്പൂർ), ഷീജ തോപ്പിൽ (പൂഴിത്തോട്), ഷിബു കോക്കണ്ടത്തിൽ (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.