ചെറുവണ്ണൂർ: കുറ്റിച്ചിറ കാട്ടിൽ വീട്ടിൽ അവറാൻ കോയ മാസ്റ്റർ (89) ചെറുവണ്ണൂരിലെ ‘ധന്യ’ വസതിയിൽ നിര്യാതനായി. ചാലപ്പുറം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. കുറ്റിച്ചിറ സിയസ്കോയുടെ സ്ഥാപക അംഗവും മുൻ ഭാരവാഹിയുമായിരുന്നു. ഭാര്യ: ഇടിയാനം വീട്ടിൽ സുഹറ. മക്കൾ: ഇ.വി. മാലിക് (ട്രഷറർ, സിയസ്കോ), ബാബു (കരുണ), ഫിറോഷ. മരുമക്കൾ: മമ്മിക്കാ വീട്ടിൽ ഫസീദ, ഡോ. കുഞ്ഞിരിയമ്പലം ഫാത്തിമ, പരേതനായ പത്തായപുരയിൽ അബ്ബാസ്. സഹോദരങ്ങൾ: പരേതരായ കെ.വി. ഉത്താൻ കോയ, കുഞ്ഞിക്കോയ, ഇമ്പിച്ചായിശബി.