തിരുവനന്തപുരം: വർക്കല ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം വർക്കല, മൗലാനാ മൻസിലിൽ വി.കെ മുഹമ്മദ് കുഞ്ഞ് മൗലവി (80) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വസതിയിലായിരുന്നു അന്ത്യം. ഭാര്യ: ളരീമാ ബീവി, മക്കൾ: മുനീർ മൗലവി (വർക്കല), മനാർ (ദുബായ്), മുജീബ് (ദുബായ്), നജീബ് (പരേതൻ), മുനീറത്ത് (കായംകുളം), മുബീനത്ത് (കല്ലമ്പലം). മരുമക്കൾ: സജീന ബീവി (മടവൂർ), ഷെമി (ചെറുകുന്നം), ഷംന (ചിലക്കൂർ), മുഹമ്മദ് സാദിഖ് മൗലവി (കായംകുളം ഹമീദിയ ജുമാ-മസ്ജിദ്), നജീബ് (മസ്കറ്റ്). കഴിഞ്ഞ 45 വർഷമായി വർക്കല ടൗൺ ജുമാ-മസ്ജിദിൽ ചീഫ് ഇമാം ആയിരുന്നു.
ിറയിൻകീഴ്- കാട്ടുമുറാക്കൽ ജുമാ മസ്ജിദിലും ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വർക്കല ജുമാ-മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് മകൻ പി എം മുനീർ മൗലവി നേതൃത്വം നൽകി.
സ്വദേശമായ ഓച്ചിറ, കാഞ്ഞിപ്പുഴ ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വർക്കല എം.എൽ.എ അഡ്വ. വി ജോയി, വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ, ശിവഗിരി മഠം പി.ആർ.ഒ, ഇ.എം സ്വാമിനാഥൻ, നഗരസഭ പ്രതിപക്ഷ നേതാവ് പി.എം ബഷീർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി അബൂബക്കർ ഹസ്രത്ത്, സയ്യിദ് മുത്തുക്കോയ തങ്ങൾ, കായംകുളം അബ്ദുൽ ഷുക്കൂർ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, കല്ലമ്പലം അർഷദ് മൗലവി തുടങ്ങി മത, സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ മേഖലകളിലെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.