ആലത്തൂർ: ഓടിച്ചുപോയിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീണ് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കാവശ്ശേരി മൂപ്പ്പറമ്പ് ഇരപ്പിക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ഷിബുവാണ് (39) മരിച്ചത്. ഈ മാസം എട്ടിന് രാത്രി 10നാണ് കാവശ്ശേരി ശങ്കരൻ മൂച്ചിഭാഗത്ത് അപകടം സംഭവിച്ചത്. തിങ്കളാഴ്ചയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: പരേതയായ ഇന്ദിര. ഭാര്യ: അഞ്ജു കൃഷ്ണ. മകൾ: ശിവനന്ദന . സഹോദരൻ: പരേതനായ ഷിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിച്ചശേഷം.