തിരുവനന്തപുരം: കവടിയാർ അമ്പലനഗർ -24 ശ്രീവത്സത്തിൽ ഗവ. ലോ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. വി. വിജയബാലൻ (82) നിര്യാതനായി. തിരുവനന്തപുരം ഗവ. ലോ കോളജിലെ അധ്യാപകനും 1984 മുതൽ പത്ത് വർഷം പ്രിൻസിപ്പലുമായിരുന്നു. പി.എസ്.സി മെംബർ, കേരള സ്റ്റേറ്റ് മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാൻ, സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ശ്യാമള. മക്കൾ: മായാ ഭരതൻ, ലക്ഷ്മി (കാനഡ). മരുമക്കൾ: ഭരതൻ (ഇലക്ട്രോണിക് എൻജിനീയർ, ബംഗളൂരു), ഡോ. ടോണി ജോർജ്ജ് (പ്രഫസർ, ജിണ്ടാൽ ലോ യൂനിവേഴ്സിറ്റി).
സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച.