തിരുവനന്തപുരം: ദീർഘകാലം പാളയം ജുമാ മസ്ജിദ് ജനറൽ സെക്രട്ടറിയും നിലവിൽ വൈസ് പ്രസിഡന്റുമായ നന്ദാവനം എമറാൾഡ് അപ്പാർട്ട്മെന്റ് 2-സിയിൽ എം. സലിം (67) നിര്യാതനായി. മുസ്ലിം അസോസിയേഷൻ ജോ. സെക്രട്ടറി, തിരുവനന്തപുരം ഫ്രൈഡേ ക്ലബ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുസ്ലിം സർവീസ് സൊസൈറ്റി എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: നദീറ. മക്കൾ: എസ്. ഷാഹിൻ (ദുബൈ), ഷിഹാന. മരുമക്കൾ: സെറീന, എം. ജംഷീദ്.