വടക്കഞ്ചേരി: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം കൊളക്കോട് വീട്ടിൽ നിധിനാണ് (34) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടുകൂടിയാണ് സംഭവം. കല്ലിങ്കൽപ്പാടത്തേക്ക് വരുന്നതിനിടെ വാണിയംപാറക്ക് സമീപം നിധിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിധിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പിതാവ്: ഗോകുൽദാസ്. മാതാവ്: പാർവതി. സഹോദരങ്ങൾ: ജിതിൻ, ഭരതൻ (യു.കെ).