മുക്കം: പന്നിക്കോട് എളേടത്തൊടി ചന്ദ്രമതി (84) നിര്യാതയായി. പന്നിക്കോട് എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: കൃഷ്ണൻ നായർ (റിട്ട. വി.ഇ.ഒ). മക്കൾ: ഡോ. സുധീർ (ആശാകിരൺ ഹോസ്പിറ്റൽ, മൈസൂരു), ശ്രീജ (എ.യു.പി.എസ്, മലയമ്മ), സുമോദ് (പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ), ഷൈജു (ഡയറക്ടർ, കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: അഡ്വ. ഗിരീഷ്, രമ്യ, പ്രജിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.