മുക്കം: ദീർഘകാലം ചെറുവാടി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനും മുട്ടിൽ യതീംഖാന മുൻ മാനേജറും സാമൂഹിക സാംസ്കാരിക പാലിയേറ്റിവ് മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന പി. കുട്ട്യാലി മാസ്റ്റർ (90) നിര്യാതനായി. ഭാര്യ: ആമിന മുക്കം. മക്കൾ: ബച്ചു ചെറുവാടി (മാധ്യമ പ്രവർത്തകൻ), സലീം (ആകാശവാണി കോഴിക്കോട്), റസിയ, സാബിറ. മരുമക്കൾ: അബ്ദുൽ കരീം മാവൂർ, അഹമ്മദ് കിളിക്കോട്ടിൽ ചേന്ദമംഗല്ലൂർ, ഹസീന, ഷഹറുന്നീസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.