കാഞ്ഞിരപ്പുഴ: വീടിന്റെ മുകൾഭാഗത്ത് രാത്രി പഠിക്കാൻ പോയ വിദ്യാർഥിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. പൊറ്റശ്ശേരി പാലാംപട്ട ആദിത്യപ്രശാന്താണ് (15) മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ മുത്തച്ഛൻ കുട്ടിയെ അത്താഴം കഴിക്കാൻ വിളിച്ചിട്ടും വരാത്തത് കാരണം പോയി നോക്കിയപ്പോൾ തൂങ്ങിയ നിലയിലായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മണ്ണാർക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.