പുതുനഗരം: സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു. മേലേക്കാട് കണ്ടന്റെ മകൻ സന്തോഷ് കുമാറാണ് (45) മരിച്ചത്. പുതുനഗരം-പാലക്കാട് റോഡിൽ പെരുവെമ്പ് അപ്പളത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതിന് ജോലിക്കുപോകവെയാണ് അപകടം. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യ: സുജാത. മക്കൾ: സഞ്ജയ്, സനൂപ്. സഹോദരങ്ങൾ: രവീന്ദ്രൻ, ജയന്തി, ലതിക.