മണ്ണാര്‍ക്കാട്: കെട്ടിടനിര്‍മാണ തൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെങ്കര കോല്‍പാടം കൂട്ടാല വീട്ടില്‍ സുരേഷ്കുമാറാണ് (45) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വീടിനുസമീപത്തെ അമ്പലപ്പറമ്പില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മണ്ണാര്‍ക്കാട് പൊലീസ് നടപടി സ്വീകരിച്ചു.