ചാലക്കുടി: വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. നോർത്ത് ചാലക്കുടി തെക്കൻ വാഴക്കാല വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ ജോണിയാണ് (65 ) മരിച്ചത്. വീട് ഉപേക്ഷിച്ച് 30 വർഷമായി ചാലക്കുടി ടൗണിൽ അലഞ്ഞുതിരിയുന്ന ആളാണ്. പതിവായി കിടന്നുറങ്ങുന്ന ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്തു.