വഴിക്കടവ്: പൂവങ്കാവിൽ അബ്ദുൽ ജമീൽ (68) ദുബൈയിൽ നിര്യാതനായി. പരേതരായ പൂവങ്കാവിൽ മുഹമ്മദിന്റെയും കണ്ണച്ചെത്ത് കുഞ്ഞായിശയുടെയും മകനാണ്. ഭാര്യ: ഫാത്തിമ റെജീല. മക്കൾ: ഷമീൽ ബിൻ ജമീൽ (മിഡിൽ ഈസ്റ്റ് ട്രാവൽസ് ആൻഡ് ടൂറിസം, ദുബൈ), ഹെസ്ലീൻ (ദുബൈ), ഹെസ്ബിൻ (സ്വീഡൻ). മരുമക്കൾ: നസ്ന ഷമീൽ, റഹീം (ഇരുവരും ദുബൈ), സാജിദ് (സ്വീഡൻ). സഹോദരങ്ങൾ: ആയിശ (എടവണ്ണ), മൂസ (അറന്നാടംപാടം), അബ്ദുൽ സലാം (മഞ്ചേരി), അബ്ദുറഹിമാൻ (നിലമ്പൂർ), പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ദുബൈയിൽ.