കോഴിക്കോട്: കാരപ്പറമ്പ് മിന്നത്തിൽ താമസിക്കുന്ന പൂനൂർ കോളിക്കൽ ഡോ. അനസ് (52) നിര്യാതനായി. നരിക്കുനിയിൽ ഡെന്റൽ ക്ലിനിക്ക് നടത്തി വരുകയായിരുന്നു. ഭാര്യ: സബിത (അധ്യാപിക, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ). അന്തരിച്ച പൂനൂർ കോളിക്കൽ കെ.ആർ. ഹംസ ഹാജിയുടെയും കണ്ണങ്കണ്ടി ആസ്യയുടെയും മകനാണ്. മുൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ മകളുടെ ഭർത്താവാണ്. മക്കൾ: ഹാനി അബ്ദുള്ള (എൻജിനീയർ ബാംഗ്ലൂർ), അമാൻ അഹമ്മദ്. സഹോദരങ്ങൾ: ഹാരിസ്, ഡോ. ആഷിർ, അനീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.00ന് കാരപറമ്പ് പള്ളിയിൽ. ഒമ്പതിന് പൂനൂർ മങ്ങാട്ട് പള്ളിയിൽ ഖബറടക്കം.