കുഴൽമന്ദം: യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. എളനിലക്കോട് രുഗ്മണിയുടെ മകൻ ഉണ്ണികൃഷ്ണൻ (35) ആണ് മരിച്ചത്. കളപ്പെട്ടി കാട്ടുമൂച്ചി ഇരട്ടക്കുളത്തിൽ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മരിച്ചനിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ആലത്തൂരിൽനിന്ന് ഫയർഫോഴ്സും കുഴൽമന്ദം പൊലീസും സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അച്ഛനും അമ്മയും മരിച്ച ഇയാൾ എളനിലക്കോട്ടിലെ വീട്ടിൽ തനിച്ചാണ് താമസം. സെൻട്രിങ് തൊഴിലാളിയാണ്. കഴിഞ്ഞദിവസം കളപ്പെട്ടിയിൽ നടന്ന അയപ്പൻവിളക്ക് കാണുന്നതിന് പോയി, അബന്ധത്തിൽ കാൽവഴുതി കുളത്തിൽ വീണതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.