ആലത്തൂർ: വീട്ടമ്മയെ സമീപ വീട്ടുവളപ്പിലെ കൊക്രണിയിൽ മരിച്ചനിലയിൽ.കാവശ്ശേരി വലിയപറമ്പിൽ കൃഷ്ണന്റെ ഭാര്യ കമലം (തായുകുട്ടി -64) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ച 5.30നാണ് വീട്ടുകാർ അന്വേഷണം നടത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് കൊക്രണിയിൽ കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.മക്കൾ: രതീഷ്, ജയന്തി, ജയശ്രീ, രജനി, ജയ, പരേതനായ ജയകൃഷ്ണൻ. മരുമക്കൾ: ജയപാൽ (കുന്നൂർ), രാജൻ (മേലാർക്കോട്), സതീഷ്, വിജീഷ് (ഇരുവരും കോയമ്പത്തൂർ), മഞ്ജുഷ. സംസ്കാരം: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.