ചാലക്കുടി: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കുന്നപ്പിള്ളി ചെറുപറമ്പിൽ സുബ്രഹ്മണ്യനാണ് (59) മരിച്ചത്. മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ പൂലാനി വി.ബി യു.പി സ്കൂളിന് മുന്നിൽ ശനിയാഴ്ച രാത്രി 7.30ന് ആണ് അപകടം. ഭാര്യ: ഇന്ദിര. മക്കൾ: ആതിര, അമൽ.