വേലൂർ: വെള്ളാറ്റഞ്ഞൂർ ചോറേക്കാട്ടുവളപ്പിൽ രാമകൃഷ്ണൻ എഴുത്തച്ഛന്റെ ഭാര്യ പത്മിനി (58) നിര്യാതയായി. വെള്ളാറ്റഞ്ഞൂർ രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു. വെള്ളാറ്റഞ്ഞൂർ കൂട്ടുമൂച്ചിക്കൽ ക്ഷേത്ര കമ്മിറ്റി അംഗം, വാർഡ് ജാഗ്രത സമിതി അംഗം, കുടുംബശ്രീ പ്രവർത്തക, മഹിള കോൺഗ്രസ് വേലൂർ മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. മക്കൾ: ജിതിൻ, നിതിൻ. മരുമകൾ: അനുശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.