വള്ളിക്കുന്ന്: മുൻ ദേശീയ വോളിബാൾ താരവും ഭീലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥനും വള്ളിക്കുന്നിലെ എക്കാലത്തേയും മികച്ച വോളിബാൾ താരവുമായിരുന്ന എൻ.വി. ആലിക്കോയ (85) നിര്യാതനായി. ദീർഘകാലം അവിഭക്ത മധ്യപ്രദേശ് സംസ്ഥാനത്തെ സീനിയർ നാഷനൽ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഭീലായ് സ്റ്റീൽ പ്ലാന്റിൽനിന്ന് റിട്ടയർ ചെയ്തശേഷം സൗദി അറേബ്യയിൽ ഔദ്യോഗിക ജീവിതം തുടർന്നതോടൊപ്പം അവിടെ വോളിബാൾ മേഖലയിലും സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് വള്ളിക്കുന്നിൽ തിരിച്ചെത്തിയശേഷം കായിക -സാമൂഹിക -സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുകയായിരുന്നു. അപ്പോളോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ രക്ഷാധികാരിയും വള്ളിക്കുന്നിൽ നടത്തിയ സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പുകളുടെ പ്രധാന ചുമതലക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദൗലത്ത്. മക്കൾ: അഫ്സൽ (ജർമനി), അഫീഫ് (യു.എ.ഇ), അനീസ് (ദുബൈ).