മേലാറ്റൂർ: മകളുടെ വിവാഹത്തലേന്ന് പിതാവ് ഹൃദയാഘാതംമൂലം മരിച്ചു. അധ്യാപകനായ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഒരുമണിയോടെ വീട്ടിൽ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മകൾ റീതു കൃഷ്ണയുടെ വിവാഹം ക്രിസ്മസ് ദിവസം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. മാലദ്വീപിൽ അധ്യാപകനായ രാധാകൃഷ്ണൻ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ജനുവരി ഏഴിന് തിരിച്ചുപോകേണ്ടതായിരുന്നു. മൃതദേഹം ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു. ഭാര്യ: റീന (വേങ്ങൂർ അൽ ഫൗസ് ജാമിഅ ഇംഗ്ലീഷ് സ്കൂൾ അധ്യാപിക). ചെറിയ മകൾ: റിയാകൃഷ്ണ.