തിരൂർ: യു.എ.ഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറി തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് നിസാർ (33) ദുബൈയിൽ നിര്യാതനായി. എ.എ.കെ ഇന്റർനാഷനൽ ഡയറക്ടർ, എം.എസ്.എം തിരൂർ മണ്ഡലം ട്രഷറർ, ദുബൈ കെ.എം.സി.സി അംഗം, തെക്കൻ കുറ്റൂർ ഇസ്ലാഹി എജുക്കേഷൻ സെന്റർ ഭാരവാഹി, ഐ.എസ്.എം മെഡിക്കൽ എയ്ഡ് സെന്റർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി (കെ.എൻ.എം മർകസുദ്ദഅ്വ മലപ്പുറം വെസ്റ്റ് ജില്ല ട്രഷറർ). മാതാവ്: അസ്മാബി. ഐ.എസ്.എം മുൻ സംസ്ഥാന പ്രസിഡന്റ് പരേതരായ അബൂബക്കർ കാരക്കുന്നിന്റെ മകൾ സഫയാണ് ഭാര്യ. മക്കൾ: മിസ്ഹബ്, ഇൽഫ. സഹോദരങ്ങൾ: മുഹമ്മദ് യാസിർ (അധ്യാപകൻ, ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ), ഷമീൽ (എ.എ.കെ ഇന്റർനാഷനൽ, ദുബൈ), മാജിദ വെട്ടം, അഫീല വാരണാക്കര. ദുബൈയിലെ നടപടിക്രമങ്ങൾക്കുശേഷം തെക്കൻ കുറ്റൂർ സലഫി മസ്ജിദിലെ നമസ്കാര ശേഷം അല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.