കൊയിലാണ്ടി: കോതമംഗലം രശ്മിയിൽ കെ.കെ. നാരായണൻ നായർ (82 ) നിര്യാതനായി. പൊയിൽകാവ് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്ററാണ്. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് , രണ്ടു തവണ കൊയിലാണ്ടി പഞ്ചായത്ത് അംഗം, പന്തലായനി മിൽക്ക് സൊസൈറ്റി പ്രസിഡന്റ്, കൊയിലാണ്ടി ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ്, സിറ്റിസൺസ് കൗൺസിൽ, താലൂക്ക് സാക്ഷരത മിഷൻ പ്രൊജക്ട് ഓഫിസർ, കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളം നിർമാണ കമ്മിറ്റി പ്രസിഡന്റ് , കോതമംഗലം പുവർ പ്യൂപ്പിൾ സൊസൈറ്റി സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ചു. ഭാര്യ. രാധ അമ്മ. സഹോദരങ്ങൾ: കാർത്യായനി അമ്മ, കെ.കെ. ദാമോദരൻ (റിട്ട. സെക്ഷൻ ഓഫിസർ കേരള കാർഷിക സർവകലാശാല), പരേതനായ പുത്തൻ വളപ്പിൽ പത്മനാഭൻ നായർ. സഞ്ചയനം വ്യാഴാഴ്ച.