പാലക്കാട്: മണപ്പുള്ളിക്കാവ് ആലങ്ങാട്ട്തറ അപ്സരസില്‍ എ.പി. മുരളീധരന് (മണി-78) നിര്യാതനായി. എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ശേഷം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയടക്കം വിവിധ സ്ഥാപനങ്ങളിൽ പ്രവര്‍ത്തിച്ചു. കിഴക്കേയാക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, മണപ്പുള്ളിക്കാവ് അയ്യപ്പന്‍വിളക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മഹാകവി പി. കുഞ്ഞിരാമന് നായരുടെ ജീവിതത്തെ ആധാരമാക്കി ‘മുഖമുദ്ര’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ‘കുരുക്ഷേത്രം’ ആണ് മറ്റൊരു കൃതി. രാമശ്ശേരി കൊളക്കപ്പാടം വടവട്ട വീട്ടില്‍ പരേതനായ പത്മനാഭന് നായരുടെയും മണപ്പുള്ളിക്കാവ് ആലങ്ങാട്ട്തറയില് പരേതയായ സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: ദാക്ഷായണി. മകള്‍: അപ്സര ആലങ്ങാട്. മരുമകന്: വിനോദ്. സഹോദരങ്ങള്‍: വത്സലകുമാരി, വനജകുമാരി, വാസന്, പരേതരായ സരളകുമാരി, ഉഷാകുമാരി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ഐവര്‍മഠം ശ്മശാനത്തില്‍.