വട്ടിയൂര്‍ക്കാവ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനുമായിരുന്ന നെട്ടയം ആശ്രമം റോഡ് എസ്.ആർ.കെ.പി.ആർ.പിആർ.എ.ബി -42 വെങ്കിടാചലഭവനില് ടി. ഗണേശപിള്ള (86) നിര്യാതനായി. വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, വട്ടിയൂര്‍ക്കാവ് സഹകരണ ബാങ്ക് പ്രസിഡന്റ്, നെട്ടയം ക്ഷീരോല്പാദക കോഓപറേറ്റിവ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൊപ്പയ്യാപിള്ളയുടെ മകനാണ്. മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ. കരുണാകരന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കര്‍മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: വെങ്കിടേശ്വരി അമ്മാള്‍ (റിട്ട. പ്രഫസര്‍ കെമിസ്ട്രി വിഭാഗം അധ്യക്ഷ, യൂനിവേഴ്സിറ്റി കോളജ്). മക്കള്‍: ഡോ. ശങ്കരനാരായണന് (സര്ജന്, കുവൈത്ത് മിലിട്ടറി ഹോസ്പിറ്റല്‍), ഉമ (യു.എസ്.എ), ഡോ. ഹരികുമാര്‍ (അസ്ഥിരോഗ വിഭാഗം സര്ജന്, എസ്.പി ഫോര്‍ട്ട് ആശുപത്രി). മരുമക്കള്‍: പ്രിയ (കുവൈത്ത്), അഴകപ്പന്‍ (യു.എസ്.എ), ദിവ്യ. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ഡി.സി.സി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ നടക്കും.