കോഴിക്കോട്: എടക്കര മണ്ണുക്കണ്ടി (വടക്കേ ഒതയോത്ത്) രാജീവ് കുമാർ (ബാബു-63) ദുബൈയിൽ നിര്യാതനായി. പാളയം മുൻ റേഷൻ വ്യാപാരിയും ബസ് ഓപറേറ്ററും തൂണുമണ്ണിൽ അയ്യപ്പക്ഷേത്രം ഭാരവാഹിയും ബി.ജെ.പി പ്രവർത്തകനുമായിരുന്നു. പരേതനായ മണ്ണുക്കണ്ടി ബാലൻ മാസ്റ്ററുടെയും ദേവകി ടീച്ചറുടെയും മകനാണ്. ഭാര്യ: മേലെ ചെറുകണ്ടി ശാന്തകുമാരി. മക്കൾ: ഷിജിൽ, വൈശാഖ് (ഇരുവരും ദുബൈ). മരുമക്കൾ: മിഥില (ദുബൈ), അനഘ. സഹോദരിമാർ: പുഷ്പ കുമാരി (സ്രാമ്പിക്കൽ-പുതിയറ), അജിത കുമാരി (കരിക്കീരിക്കണ്ടി-ചീക്കിലോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.