കുളത്തുപ്പുഴ: കെ.എസ്.ഇ.ബി. കുളത്തൂപ്പുഴ സെക്ഷന്‍ ഓഫിസില്‍നിന്നും വിരമിച്ച അസി. എൻജിനീയര്‍ കൈതക്കാട് ഷംനാദ് മൻസിലിൽ എം. അയ്യൂബ് (73) നിര്യാതനായി. കുളത്തൂപ്പുഴ കെ.എം.ജെ. ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ജമാഅത്ത് കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി അംഗവുമായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: ഷംനാദ്, ഷംനാസ്, ഷംന. മരുമക്കൾ: നാൻസി, സബ്രീൻ, ഷമീർ.