മരത്താക്കര: കൂട്ടുകാരുമായുണ്ടായ തർക്കത്തിനിടെ മകനെ പിടിച്ചുമാറ്റാന്‍ ചെന്ന ഹൃദ്രോഗിയായ വീട്ടമ്മ വീണു മരിച്ചു. കുഞ്ഞനംപാറ കോതൂര്‍ നായ്ക്കം കൂടാരത്തില്‍ കുട്ടപ്പന്റെ ഭാര്യ രുക്മണിയാണ് (66) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. മകനെ പിടിച്ചുമാറ്റുന്നതിനിടെ വീണ ഇവരുടെ ദേഹത്തേക്ക് മറ്റുള്ളവർ വീഴുകയായിരുന്നു. ഇതോടെ ഇവർക്ക് എഴുന്നേൽക്കാനാകാതെ വന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: മണിവര്ണന്, ശരവണന്, സുവര്ണന്, സരിത, സബിത. മരുമക്കള്‍: രജനി, വിനീത, രമേഷ്, രതീഷ്. സംസ്കാരം വെള്ളിയാഴ്ച. ഒല്ലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.