പിരായിരി: മേപ്പറമ്പ് നെയ്യംവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മൈമൂന (69) നിര്യാതയായി. 2022ൽ 68ാം വയസ്സിൽ പ്ലസ് ടു തുല്യത പരീക്ഷ എഴുതി പാസായ ഇവർ വായനയിലും പഠനത്തിലും സാമൂഹിക സേവന പ്രവർത്തനത്തിലും മുന്നിലാണ്. ക്രിട്ടിക്കൽ കെയർ 24x7ലെ എമർജൻസി വനിത വിഭാഗം അംഗമായിരുന്നു. മക്കൾ: അഫ്സർ, അജ്മൽ, അസറുദ്ദീൻ. മരുമക്കൾ: രേഷ്മ, ജുബൈരിയ, റിസ്വാന.